
തൃശൂർ: രോഗങ്ങളും ലക്ഷണങ്ങളും ഉടൻ അറിയുന്നതിനും പ്രതിവിധികൾ കണ്ടെത്തുന്നതിനുമായി ആധുനിക സൗകര്യങ്ങളോടെ ബയോ സേഫ്ടി ലെവൽ 3 ലബോറട്ടറി വരുന്നു. മണ്ണുത്തി വെറ്ററിനറി സർവകലാശാലയിലാണ് ലാബ് വരുന്നത്. പകർച്ചവ്യാധികളുടെ കൃത്യമായ നിർണയവും തുടക്കം മുതലുള്ള ചികിത്സയും, കാലിത്തീറ്റയും മറ്റു ഭക്ഷ്യോത്പന്നങ്ങളിലുമുള്ള വിഷവസ്തുക്കളുടെ സൂക്ഷ്മവിശകലനവും, എപ്പിഡെമിയോളജിക്കൽ കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ള കൃത്യമായ രോഗ പ്രവചനവുമെല്ലാം, മൃഗങ്ങളിലെ രോഗവ്യാപനം തടയുന്നതിൽ ഗണ്യമായ പ്രാധാന്യം അർഹിക്കുന്ന ലാബാണ് ആരംഭിക്കുന്നത്. ലാബ് കോംപ്ലക്‌സിന് ഇന്ന് മന്ത്രി കെ. രാജു തറക്കല്ലിടും
രോഗകാരണങ്ങളായ സൂക്ഷ്മജീവികളെ കണ്ടെത്തൽ, രോഗപ്രതിരോധ നടപടി, മൃഗങ്ങളുടെ തീറ്റയുടെയും മറ്റു ഭക്ഷ്യ ഉത്പന്നങ്ങളുടെയും രാസഭൗതിക വിശകലനം, തുടങ്ങിയവയ്ക്ക് അനുയോജ്യമായ വിദഗ്ദ്ധ സേവനവും സൗകര്യങ്ങളും ലാബിൽ ഉണ്ടായിരിക്കും.
മൂന്ന് നിലകളിലായി 70,000 ചതുരശ്ര അടിയിൽ നബാർഡിന്റെ സഹായത്തോടെയാണ് കെട്ടിട നിർമ്മാണം പൂർത്തിയാക്കുക. ഒന്നര വർഷത്തിനുള്ളിൽ പ്രവർത്തന സജ്ജമാക്കുന്ന തരത്തിലുള്ള പ്രവർത്തനമാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
നൂതന ഉപകരണങ്ങളോടെ റേഡിയോ ട്രേസർ ലാബ്, ഇലക്ട്രോൺ മൈക്രോസ്‌കോപ്പ് റൂം, ഫീഡ് അനാലി ലാബ്, മോളിക്യുലർ ബയോളജി സെൽ കൾച്ചർ ലാബ്, വെറ്ററിനറി ഫോറൻസിക് ബയോളജി ലാബ്, ക്വാളിറ്റി കൺട്രോൾ, സൂനോസിസ് ലാബ്, ബയോ നർജി ലാബ്
നിലവിൽ പല സ്ഥലങ്ങളിൽ ലാബുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ബയോ സേഫ്ടി ലാബ് വരുന്നതോടെ ഒരു കുടക്കീഴിൽ അതിവേഗം പരിശോധനാ ഫലം ലഭിക്കുന്നതിനും അതിലൂടെ രോഗനിയന്ത്രണവും വ്യാപനവും തടയാൻ സാധിക്കും.
- ഡോ. കെ. ദേവത, വെറ്ററിനറി സർവകലാശാല