തൃശൂർ: പേരാമംഗലത്ത് സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മനക്കൊടി മേടയിൽ ഗോപിനായരുടെ ഭാര്യ രാധ(50)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പേരാമംഗലം പൊലീസ് സ്റ്റേഷന് എതാനും മീറ്ററുകൾ അടുത്താണ് സംഭവം. ഇന്നലെ രാവിലെ ഒമ്പതോടെയാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. ഉടൻ പേരാമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്ഥലത്ത് മണ്ണെണ്ണക്കുപ്പിയും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. പേരാമംഗലം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.