bus
പെ​ട്രോ​ൾ​ ​-​ ​ഡീ​സ​ൽ​ ​വി​ല​ ​വ​ർ​ദ്ധ​ന​വി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​ജി​ല്ലാ​ ​പ്രൈ​വ​റ്റ് ​ബ​സ് ​ഓ​പ​റേ​റ്റേ​ഴ്‌​സ് ​അ​സോ​സി​യേ​ഷ​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​തൃ​ശൂ​ർ​ ​ശ​ക്ത​ൻ​ ​ബ​സ് ​സ്റ്റാ​ൻ​ഡി​ൽ​ ​ബ​സ് ​കെ​ട്ടി​വ​ലി​ച്ച് ​ന​ട​ത്തി​യ​ ​പ്ര​തി​ഷേ​ധം.

തൃശൂർ: ഡീസലിന്റെ എക്‌സൈസ് നികുതിയിൽ കേന്ദ്ര സർക്കാരും വിൽപ്പന നികുതിയിൽ സംസ്ഥാന സർക്കാരും കുറവ് വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ ബസ് കെട്ടിവലിച്ച് പ്രതിഷേധിച്ചു. ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി കെ.കെ. സേതുമാധവൻ അദ്ധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി സി.എ. ജോയ് സ്വാഗതവും ട്രഷറർ ടി.കെ. നിർമ്മലാനന്ദൻ നന്ദിയും പറഞ്ഞു. വൈസ് പ്രസിഡന്റുമാരായ കെ.എസ്. ഡൊമിനിക്, എം. ബാലകൃഷ്ണൻ നായർ, ജോയിന്റ് സെക്രട്ടറി എം.കെ. ഗോപിനാഥ് എന്നിവർ നേതൃത്വം നൽകി.