inaguration
കൊടുങ്ങല്ലൂർ നഗരസഭ വികസന സെമിനാർ അഡ്വ.വി.ആർ സുനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊടുങ്ങല്ലൂർ: നാടിന്റെ വികസന വിഷയങ്ങളിൽ ജനങ്ങളും,​ ജനപ്രതിനിധികളും,​ ഉദ്യോഗസ്ഥരും ഒന്നിച്ച് ഇടപെടണമെന്ന് അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ആവശ്യപ്പെട്ടു. പൊതു സ്ഥാപനങ്ങളിലെ ഭരണം ഉദ്യോഗസ്ഥർക്ക് മാത്രമായി വിട്ടുകൊടുക്കരുതെന്നും ജനപ്രതിനിധികളുടെ സാന്നിദ്ധ്യം അവിടെ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ വികസന സെമിനാർ ടൗൺ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർപേഴ്‌സൺ എം.യു. ഷിനിജ അദ്ധ്യക്ഷയായി. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.എം. ബേബി, ലത ഉണ്ണിക്കൃഷ്ണൻ, കെ.എസ്. കൈസാബ്, എൽസി പോൾ, ഒ.എൻ. ജയദേവൻ, ഷീല പണിക്കശ്ശേരി, എസ്. സനൽ, ഡി.ടി. വെങ്കിടേശ്വരൻ, വി.എം. ജോണി, സി.എസ്. പ്രകാശൻ എന്നിവർ പ്രസംഗിച്ചു.