viavadupu
കർഷക തൊഴിലാളി യൂണിയൻ കൊടകര ഏരിയാ കമ്മിറ്റി നടത്തിയ കപ്പ കൃഷി ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജെ. ഡിക്‌സൺ ഉദ്ഘാടനം ചെയ്യുന്നു

അമ്പല്ലൂർ: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ കൊടകര ഏരിയാ കമ്മിറ്റി നടത്തിയ കപ്പ കൃഷിയുടെ വിളവെടുപ്പ് നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജെ. ഡിക്‌സൺ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് പി.കെ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. വില്ലേജ് സെക്രട്ടറി എം.കെ. ബൈജു, പഞ്ചായത്ത് അംഗം സജിനി ഷിബു എന്നിവർ സംസാരിച്ചു. ഒരു ഏക്കർ തരിശ് ഭൂമിയിലാണ് കപ്പക്കൃഷി നടത്തിയത്.