കയ്പ്പമംഗലം: പെരിഞ്ഞനം ചക്കരപ്പാടം ഏറാട്ട് ശ്രീഭഗവതിക്ഷേത്രം തിരുവുത്സവം ഇന്നു മുതൽ ആരംഭിക്കും. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് നടക്കുന്ന ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി സി.കെ. നാരായണൻകുട്ടി തന്ത്രി, ക്ഷേത്രം മേൽശാന്തി മംഗലത്ത് ബാലകൃഷ്ണൻ ശാന്തി, അമർദേവ് പുത്തൂർ
ശാന്തി എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും.
ഇന്ന് രാവിലെ 10ന് മലദൈവങ്ങൾക്ക് കളമെഴുത്തും പാട്ടും, 10.30ന് വിഷ്ണുമായയ്ക്ക് നവകലശാഭിഷേകം, ഉച്ചയ്ക്ക് രണ്ടിന് അഷ്ടനാഗക്കളമെഴുത്തും പാട്ടും, വൈകിട്ട് 6.30ന് ഭഗവതിസേവ, സുബ്രഹ്മണ്യ സ്വാമിക്ക് ചിന്ത് പാട്ടും പാനകപൂജയും, രാത്രി 10ന് വിഷ്ണുമായയ്ക്ക് രൂപക്കളമെഴുത്തും പാട്ടും എന്നിവ നടക്കും.
21ന് രാവിലെ 10ന് മുത്തപ്പന്മാർക്ക് കളമെഴുത്തും പാട്ടും, ഉച്ചയ്ക്ക് വീരഭദ്രസ്വാമിക്കും ഘണ്ഠാകർണ്ണ സ്വാമിക്കും കളമെഴുത്തും പാട്ടും, രാത്രി 10ന് ഭദ്രകാളി ദേവിക്ക് രൂപക്കളമെഴുത്തും പാട്ട് എഴുന്നള്ളിപ്പ് എന്നിവ നടക്കും.
22 ന് രാവിലെ പഞ്ചവിംശതി കലശാഭിഷേകം, ശ്രീബലി എഴുന്നള്ളിപ്പ്, നടക്കൽ പറ, വൈകിട്ട് മൂന്നിന് പകൽപ്പൂരം, വൈകിട്ട് ഏഴിന് ദേവാനന്ദമേളം, ഗുരുതി തർപ്പണം, തുടർന്ന് എഴുന്നള്ളിപ്പ് മംഗളപൂജ എന്നിവ നടക്കും. മാർച്ച് ഒന്നിന് നടതുറക്കൽ, വൈകിട്ട് 5.30ന് പൊങ്കാല സമർപ്പണം എന്നിവ നടക്കും.