machad-mamankam
ആ​ചാ​ര​പൂ​ർ​വം...​ ​ മ​ച്ചാ​ട് ​തി​രു​വാ​ണി​ക്കാ​വ് ​വേ​ല​യോ​ട് ​അ​നു​ബ​ന്ധി​ച്ച് ​ന​ട​ന്ന​ ​പ​റ​പു​റ​പ്പാ​ട്.

വടക്കാഞ്ചേരി: മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മാമാങ്ക മഹോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന പറപുറപ്പാട് ക്ഷേത്രത്തിൽ നടന്നു. രാത്രി അത്താഴപൂജയ്ക്ക് ശേഷം മുഖമണ്ഡപത്തിൽ പ്രത്യേക പൂജകൾ പൂർത്തിയാക്കിയ ശേഷം ഭഗവതിയുടെ പ്രതിപുരുഷനായ അക്കീക്കര ഇല്ലത്തെ ഇളയത് കഴുത്തിൽ ചുവപ്പ് തെച്ചി മാല അണിഞ്ഞതോടെ ഭഗവതിയെ തന്നിലേക്ക് ആവാഹിക്കുന്ന ചടങ്ങ് നടന്നു.

പാലിശ്ശേരി തറവാട്ടിലെ കാരണവരുടെ കൈ പിടിച്ച് പാമ്പിൻ കാവിൽ സാന്നിദ്ധ്യം അറിയിച്ചു. ശേഷം ആലിനെ വലം വച്ച് അരിയും പൂവും എറിഞ്ഞ് ഹനുമാനെ തൃപ്തിപ്പെടുത്തി. വടക്കേ കിഴക്കു ഭാഗത്തെ പട്ടിക ജാതി വിഭാഗത്തിൽ പെട്ട കുടുബത്തിലെ ആദ്യ പറ കൈ കൊണ്ട ശേഷം എടുപ്പന്മാരുടെ തോളിലേറി പനങ്ങാട്ടുകര കാർത്യായനി ക്ഷേത്രത്തിൽ എത്തി വാദ്യമറിയിച്ചു.

തട്ടകം വിട്ടു പോകുന്ന ദേവി തട്ടകം കാത്തു കൊള്ളാൻ പനങ്ങാട്ടുകര ഭഗവതിയെ ചുമതലപ്പെടുത്തുന്നുവെന്നാണ് സങ്കൽപ്പം. വരും ദിവസങ്ങളിൽ ഓരോ തട്ടകങ്ങളിലെയും നിശ്ചയിച്ച സ്ഥലങ്ങളിൽ പറയെടുക്കും. എല്ലാ ദിവസവും രാതി പറ പുറപ്പെട്ടു കഴിഞ്ഞാൽ ക്ഷേത്രത്തിൽ പറ സമർപ്പിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇക്കുറി വീടുകളിൽ ചെന്ന് പറയെടുക്കുന്നത് ഒഴിവാക്കിയിട്ടുണ്ട്. മച്ചാട് മാമാങ്കം വരെ തട്ടകങ്ങളിൽ പറയെടുക്കും. 23നാണ് പ്രസിദ്ധമായ മച്ചാട് മാമാങ്കം.