1

മച്ചാട് മാമാങ്കത്തിന്റെ നടത്തിപ്പിനായി അനിൽ അക്കര എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം

വടക്കാഞ്ചേരി: മച്ചാട് മാമാങ്കത്തിന്റെ സുഗമമായ നടത്തിപ്പിനായി അനിൽ അക്കര എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു. കൊവി ഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം പറയെടുപ്പും മാമാങ്കവും നടത്തേണ്ടതെന്ന് യോഗത്തിൽ തീരുമാനമായി. പറയെടുപ്പിനു വരുന്ന ഇളയതുമായോ പറക്കാരു മായോ ഭക്തജനങ്ങൾക്ക് സമ്പർക്കം പാടില്ല. മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കണം, ക്ഷേത്രത്തിലും സമീപ പ്രദേശങ്ങളിലും ജനക്കൂട്ടം അനുവദിക്കില്ല, തട്ടകങ്ങളിൽ പറവെക്കുന്ന ക്ഷേത്ര പരിസരങ്ങളിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കണം, ഓരോ ഭക്തനും പറചൊരിഞ്ഞ ശേഷം മാറി നിൽക്കണം. കുതിരയെ കൊണ്ടുവരുന്ന സംഘത്തിൽ പതിനഞ്ചു പേർ മാത്രമെ പങ്കെടുക്കാവു. കുതിരകൾ ക്ഷേത്രത്തിലെത്തിയാൽ നിശ്ചതസ്ഥലത്ത് സ്ഥാപിച്ച ശേഷം അകലം പാലിച്ചു നിൽക്കണം. മണിലിത്തറ ദേശത്തിന്റെ കുീ ഭകുടം എഴുന്നെള്ളിപ്പിലും നിയന്ത്രണങ്ങൾ പാലിക്കണം. പൊലീസിന്റെയും സെക്ട്രറൽ മജിസ്‌ടേറ്റിന്റെയും നിരീക്ഷണത്തിലാകും ചടങ്ങുകൾ. ചട്ടം ലംഘിയ്ക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും തീരുമാനമായി. ആർ.ഡി.ഒ.കൃപ എൻ.ആർ, തലപ്പിള്ളി തഹസ്സിൽദാർ എ.എൻ. ഗോപകുമാർ, തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ, മച്ചാട് മാമാങ്കം വേലാ ഘോഷകമ്മറ്റി ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.