ചാലക്കുടിൽ എം.എൽ.എ ഓഫീസിലേക്ക് യുവമോർച്ച നടത്തിയ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ
ചാലക്കുടി: പി.എസ്.സി നിയമനങ്ങളിലെ സർക്കാർ ഒത്തുകളികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ചാ പ്രവർത്തകർ എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തി. ട്രങ്ക് റോഡ് പരിസരത്ത് സമരക്കാരെ പൊലീസ് തടഞ്ഞു. തുടർന്നു നടന്ന പ്രതിഷേധ യോഗം ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത് ഉദ്ഘാടനം ചെയ്തു. യുവമോർച്ച മണ്ഡലം പ്രസിഡന്റ് അമൽരാജ് അദ്ധ്യക്ഷനായി. നേതാക്കളായ ടി.വി. ഷാജി, കെ.പി. ജോണി തുടങ്ങിയവർ പ്രസംഗിച്ചു.