obit-photo
ദീപിക

കൊടകര: സാനിറ്റൈസർ ഒഴിച്ച് അടുപ്പ് കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. അഴകം കൊല്ലാട്ടിൽ വീട്ടിൽ വിനേഷിന്റെ ഭാര്യ ദീപിക(24)ആണ് മരിച്ചത്. സാനിറ്റൈസർ ഒഴിച്ച് അടുപ്പ് കത്തിക്കുന്നതിനിടെയാണ്‌ ദേഹത്ത്‌ പൊള്ളലേറ്റത്. ഇക്കഴിഞ്ഞ ഏഴിനായിരുന്നു അപകടം. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. താഴെക്കാട്‌ സർവീസ് സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ ഷോപ്പിൽ ഫാർമസിസ്റ്റ് ആയിരുന്നു. രണ്ടര വയസുള്ള കുട്ടിയുടെ മാതാവാണ്.