inaguration
റോഡുകളുടെ പൂർത്തീകരണ ഉദ്ഘാടനം ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിക്കുന്നു

കൊടുങ്ങല്ലൂർ: എടവിലങ്ങ് ദണ്ഡായുധപാണി ക്ഷേത്രം ഗ്രാമവേദി റോഡും, വേടി തോട് ആസാദി റോഡിന്റെയും പൂർത്തീകരണ ഉദ്ഘാടനം ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ നിർവഹിച്ചു. എം.എൽ.എ ആസ്തിവികസന ഫണ്ടിൽ നിന്ന് 16.70 ലക്ഷം രൂപയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്നും 23.20 ലക്ഷം രൂപയുമാണ് റോഡ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

ഓരോ മേഖലയിലെ ജനപ്രതിനിധികളും സാധാരണ ജനവിഭാഗങ്ങളും ആവശ്യപ്പെട്ട വികസന പ്രവർത്തനങ്ങൾക്ക് ഏറെ മുൻതൂക്കം നൽകി കൊണ്ടാണ് മണ്ഡലത്തിന്റെ ഓരോ വികസനവും നടന്നിട്ടുള്ളതെന്നും അതിന് ഉത്തമ ഉദാഹരണമാണ് ഈ റോഡുകൾ എന്നും എം.എൽ.എ അഭിപ്രായപ്പെട്ടു.

ചടങ്ങിന് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാധാകൃഷ്ണൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ, ബ്ലോക്ക് മെമ്പർ മോനിഷ, മെമ്പർമാരായ നിഷ, ഷാഹിന, സന്തോഷ് കോരുചാലിൽ, വിപിൻദാസ്, ഗിരീഷ് തുടങ്ങിയവർ സംബന്ധിച്ചു.