 
തൃശൂർ: ജില്ലയുടെ വികസനത്തിന് ബദൽ കാഴ്ചപ്പാടുകൾ അനിവാര്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ നടന്ന വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന കരട് പദ്ധതി രേഖയും മന്ത്രി പ്രകാശനം ചെയ്തു. ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ വികസന സെമിനാറിൽ അഭിപ്രായങ്ങൾ പങ്കുവച്ചു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായി അന്തിമ പദ്ധതി രേഖ തയ്യാറാക്കാൻ കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് പറഞ്ഞു.
വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കെ.എസ്. ജയ, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലത ചന്ദ്രൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.വി. വല്ലഭൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ജി. തിലകൻ തുടങ്ങിയവർ പങ്കെടുത്തു.