 
തൃശൂർ: കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ സ്വച്ഛ് ഭാരത് സമ്മർ ഇന്റേൺഷിപ്പ് പുരസ്‌കാരം ജില്ലയിലെ രണ്ട് കോളേജുകൾക്ക് ലഭിച്ചു. സി അച്ചുതമേനോൻ ഗവ. കോളേജ് തൃശൂർ, വിമല കോളേജ് എന്നീ കോളേജുകളാണ് പുരസ്‌കാരത്തിന് അർഹമായത്. വിജയികൾക്ക് കളക്ടർ എസ്. ഷാനവാസ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
അച്ചുതമേനോൻ കോളേജ് ജില്ലയിൽ ഒന്നാം സ്ഥാനവും വിമല കോളേജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഒന്നാം സ്ഥാനം നേടിയവർക്ക് 30000 രൂപയും രണ്ടാം സ്ഥാനം നേടിയവർക്ക് 20000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം.
എൻ.എസ്.എസ് ജില്ലാ കോ- ഓർഡിനേറ്റർ ഡോ. ടി.വി. ബിനു, വിമല കോളേജ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടി.പി. ജിൻസി, അച്ചുതമേനോൻ കോളേജ് പ്രോഗ്രാം ഓഫീസർമാരായ ഡോ. ടി.എൽ. സോണി, ഡോ. ടി. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവർ സന്നിഹിതരായി.