തൃശൂർ: കെ.എസ്.യു തൃശൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എസ്.സി ഓഫീസിന്റെ മുമ്പിൽ റീത്ത് വയ്ക്കുകയും ഓഫീസ് ഉപരോധിക്കുകയും ചെയ്തു. മിഥുൻ മോഹൻ, ഡേവിഡ് കുരിയൻ, ജില്ലാ സെക്രട്ടറിമാരായ എ.സി മുഹമ്മദ് സറൂക്ക്, വി.എസ് ഡേവിഡ്, എബിമോൻ തണ്ഡാശേരി, വിഷ്ണു ചന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി. പ്രവർത്തകരെ പിന്നീട് പൊലീസ് ബലം പ്രയോഗിച്ച് നീക്കി.