 
കൊടുങ്ങല്ലൂർ: കീഴ്ത്തജിയിൽ പണി പൂർത്തിയാക്കിയ മേത്തല സിവിൽ സ്റ്റേഷന്റെ ഉദ്ഘാടനം വി.ആർ. സുനിൽ കുമാർ എം.എൽ.എ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്‌സൺ എം.യു. ഷിനിജ, കളക്ടർ എസ്. ഷാനവാസ്, നഗരസഭാ വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, നഗരസഭയിലെ വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, വാർഡ് കൗൺസിലർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 266.72 ലക്ഷം രൂപ ചെലവഴിച്ചു കൊണ്ടാണ് രണ്ടു നിലകളിലായി കെട്ടിടം നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്നത്. താഴത്തെ നിലയിൽ ലോബി, കോൺഫറൻസ് ഹാൾ, വില്ലേജ് ഓഫീസ്, വെയ്റ്റിംഗ് റൂം, റെക്കാഡ് റൂം, ലാൻഡ് അക്വസിഷൻ(എൻഎച്ച്) ഓഫീസ്, വരാന്ത, ടോയ്‌ലറ്റുകൾ അംഗപരിമിതർക്കായി പ്രത്യേകം ടോയ്‌ലെറ്റും, രണ്ടു സ്റ്റെയർ റൂമുകളും സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. മുകൾനിലയിൽ ഡെപ്യൂട്ടി കളക്ടർ (ലാൻഡ് അക്വസിഷൻ(എൻഎച്ച്) ഓഫീസ്, എക്‌സൈസ് സർക്കിൾ ഓഫീസ്, എക്‌സൈസ് റേഞ്ച് ഓഫീസ്, ടോയ്‌ലെറ്റുകൾ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്.