 
ശ്രീ നാരായണ ഗുപ്തസമാജം നിർമ്മിച്ച ശതാബ്ദി മന്ദിരത്തിന്റെ ഉദ്ഘാടനം മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ നിർവഹിക്കുന്നു.
കാഞ്ഞാണി: കാരമുക്ക് ശ്രീ ചിദംബരക്ഷേത്രത്തിന്റെയും വിദ്യാലയത്തിന്റെയും നൂറാം വാർഷികത്തിന്റെ ഭാഗമായി 1.55 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ശ്രീനാരായണ ഗുപ്ത സമാജം നിർമ്മിച്ച ശതാബ്ദി സ്മാരക മന്ദിരവും ഇൻഡോർ സ്റ്റേഡിയവും, ഹൈകെ് സ്മാർട്ട് ക്ലാസ് റൂമും ഉദ്ഘാടനം ചെയ്തു. മന്ദിരത്തിന്റെ ഉദ്ഘാടനം കൃഷിമന്ത്രി വി.എസ്. സുനിൽകുമാറും, സ്റ്റേഡിയം പഞ്ചായത്ത് പ്രസിഡന്റ് പി.ടി. ജോൺസനും, ഹൈടക് ക്ലാസ് റൂം മുരളി പെരുനെല്ലി എം.എൽ.എയും ഉദ്ഘാടനം ചെയ്തു.
സമാജം പ്രസിഡന്റ് സുരേഷ് ബാബു വന്നേരി അദ്ധ്യക്ഷനായി. സ്‌കൂളിൽ നിന്ന് വിരമിക്കുന്ന പ്രദീപ് മാസ്റ്ററെ മുൻ എം.പി: സി.എൻ. ജയദേവൻ ആദരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി.എൻ. സുർജിത്ത്, ബ്ലോക്ക് മെമ്പർ സിന്ധു ശിവദാസ്, വാർഡ് മെമ്പർ ധർമ്മൻ പറത്താട്ടിൽ, സമാജം സെക്രട്ടറി ഗോപി കോരത്ത്, സെക്രട്ടറി ധനേഷ് മഠത്തിപറമ്പിൽ, പി.ടി.എ പ്രസിഡന്റ് എം.വി. ഷാജി, വൈസ് പ്രസിഡന്റ് ടി.ആർ. ശിവൻ, സ്‌കൂൾ മാനേജർ ടി.വി. സുഗതൻ, മെമ്പർ ബിന്ദു സതീഷ് എന്നിവർ സംസാരിച്ചു.