മാള: പൊയ്യ ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ ബെന്നി ബഹനാൻ എം.പി ഉദ്ഘാനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡെയ്‌സി തോമസ് അദ്ധ്യക്ഷയായി. സ്ഥിരം സമിതി അദ്ധ്യക്ഷ ജോളി സജീവ് സെമിനാറിൽ പദ്ധതി രേഖ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ടി.കെ. കുട്ടൻ, മാള ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.എ. അഷറഫ് , പൊയ്യ സർവീസ് സഹകര ണ ബാങ്ക് പ്രസിഡന്റ് സി. എസ്. രഘു, ആസൂത്രണ ഉപാദ്ധ്യക്ഷൻ സി.ജെ. ബേബി, വാർഡ് മെമ്പർ എ.എസ്. വിജീഷ്, സെക്രട്ടറി കെ.സി. അനിത, അസി. സെക്രട്ടറി സുജൻ പൂപ്പത്തി എന്നിവർ സംസാരിച്ചു.