വെള്ളാങ്ങല്ലൂർ: വെള്ളാങ്ങല്ലൂർ വെറ്ററിനറി ഹോസ്പിറ്റലിനു വേണ്ടി നിർമ്മിച്ച പുതിയ കെട്ടിടം മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ പരിസരത്തു ചേർന്ന യോഗത്തിൽ അഡ്വ. വി.ആർ. സുനിൽ കുമാർ എം എൽ എ അദ്ധ്യക്ഷനായിരുന്നു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ. കെ.എം. ദിലീപ് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ ദിലീപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജന ബാബു, ജിയോ ഡേവീസ്, സിന്ധു ബാബു തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എം.എം. മുകേഷ് സ്വാഗതവും സീനിയർ വെറ്ററിനറി സർജൻ ഡോ. അജിത് ബാബു നന്ദിയും പറഞ്ഞു.