mercy
മേഴ്സി

ഇരിങ്ങാലക്കുട: വല്ലക്കുന്നിൽ ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരി മരിച്ചു. കോടാലി മറ്റത്തൂർ സ്വദേശി മേലൂക്കാരൻ വീട്ടിൽ ലൂയിസിന്റെ ഭാര്യ മേഴ്‌സിയാണ് (47) മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന ഭർത്താവ് ലൂയിസിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വല്ലക്കുന്നിൽ ബന്ധുവിന്റെ വീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു അപകടം. സംഭവസ്ഥലത്ത് വച്ച് തന്നെ മേഴ്‌സി മരിച്ചു. വല്ലക്കുന്ന് ജംഗ്ഷനിൽ ശനിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം. അപകട മേഖലയാണ് വല്ലക്കുന്ന്.