ചേലക്കര: തൊഴിലുറപ്പ് എൻ.ആർ.ഇ.ജി.എസ് ഓവർസിയർമാരായ രണ്ട് പേരെ നിയമിക്കാനുള്ള സി.പി.എം നിലപാടിൽ പ്രതിഷേധിച്ച് ചേലക്കര പഞ്ചായത്ത് യോഗത്തിൽ നിന്ന് പ്രതിപക്ഷാംഗങ്ങൾ ഇറങ്ങിപ്പോയി. കഴിഞ്ഞ ഭരണസമിതി താത്കാലികമായി നിയമിച്ചിരുന്ന എൻ.ആർ.ജി.എസ് ഓവർസിയർമാരായ രണ്ട് പേരെ പിരിച്ചുവിട്ടിരുന്നു. എൽ.ഡി.എഫ് പ്രവർത്തകരായ ഇവരെ വീണ്ടും നിയമിക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോന്നത്. കോൺഗ്രസ് അംഗങ്ങളായ ടി. ഗോപാലകൃഷ്ണൻ, പി.സി. മണികണ്ഠൻ, എം. സതീഷ്, എ.കെ. അഷറഫ്, ടി.എ. കേശവൻകുട്ടി, എ. അസനാർ, എം. സുമതി, ഗീത ഉണ്ണിക്കൃഷ്ണൻ, വി.കെ. നിർമ്മല എന്നിവരാണ് ഇറങ്ങിപ്പോന്നത്.