കയ്പമംഗലം: എടത്തിരുത്തി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2020- 21 പ്രകാരം ചെന്ത്രാപ്പിന്നി ഈസ്റ്റിൽ സ്ഥാപിച്ച വാട്ടർ കിയോസ്‌കിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ ചന്ദ്രബാബു നിർവഹിച്ചു. പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ നിഖിൽ അദ്ധ്യക്ഷനായി. വാസന്തി തിലകൻ, ബൈന പ്രദീപ്, നൗമി പ്രസാദ്, വി.കെ ജ്യോതിപ്രകാശ്, ശ്രീദേവി ദിനേഷ്, എ.കെ ജമാൽ എന്നിവർ സംസാരിച്ചു. അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് പൊതുകിണറിൽ നിന്നും ശുദ്ധീകരിച്ച ജലം പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതിനായാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.