congras
കോൺഗ്രസ് പുല്ലൂറ്റ് മേഖല പ്രവർത്തകയോഗത്തിൽ മണ്ഡലം പ്രസിഡന്റ് ഇ.എസ് സാബു സംസാരിക്കുന്നു

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കഴിയാത്ത എം.എൽ.എയ്ക്കെതിരെ പ്രത്യക്ഷ സമര പരിപാടികൾ ആരംഭിക്കാൻ കോൺഗ്രസ് പുല്ലൂറ്റ് വില്ലേജ് പ്രവർത്തക യോഗം തീരുമാനിച്ചു. പ്രിയദർശിനി മഹിളാ സമാജത്തിൽ ചേർന്ന യോഗത്തിൽ മണ്ഡലം പ്രസിഡന്റ് ഇ.എസ് സാബു അദ്ധ്യക്ഷനായി. 24 മുതൽ ഭവനസന്ദർശനം നടത്തുവാനും കേന്ദ്ര - കേരള സർക്കാരുകളുടെ ജനദ്രോഹ നടപടികൾ തുറന്നു കാണിക്കാനും പ്രവർത്തക ഫണ്ട് സ്വരൂപിക്കുവാനും യോഗം തീരുമാനിച്ചു. വിദേശ രാജ്യവുമായി മത്സ്യബന്ധന കരാരിൽ ഏർപ്പെട്ട് കോടികളുടെ അഴിമതി നടത്തിയ സംസ്ഥാന സർക്കാരിനെതിരെയും ഇന്ധന വില വർദ്ധനവ് വരുത്തിയ കേന്ദ്ര സർക്കാരിനെതിരെയും പ്രമേയം പാസാക്കി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. സി.ജി ചെന്താമരാക്ഷൻ, വൈസ് പ്രസിഡന്റ് കെ.പി സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.