ഗുരുവായൂർ: കേരളത്തിലെ 500 കലാകാരന്മാർക്ക് 3,000 രൂപ വീതം ആശ്വാസ ധനസഹായം നൽകുമെന്ന ദേവസ്വത്തിന്റെ പ്രഖ്യാപനം നടപ്പാക്കണമെന്ന് തിരുവെങ്കിടം പാന യോഗം ആവശ്യപ്പെട്ടു. ദേവസ്വം ആവശ്യപ്പെട്ട രേഖകളും അപേക്ഷയും നൽകി കലാകാരന്മാർ മാസങ്ങളായി കാത്തിരിപ്പിലാണ്. കൊവിഡ് കാരണം ദുരിതം അനുഭവിച്ച് കലാകാരന്മാർക്ക് ക്ഷേത്രത്തിലെ ഉത്സവത്തിന് മുൻപായി ധനസഹായം വിതരണം ചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു. തിരുവെങ്കിടം ക്ഷേത്രസമിതി പ്രസിഡന്റ് ശശി വാറണാട്ട് യോഗം ഉദ്ഘാടനം ചെയ്തു. വാദ്യകലാകാരൻ ഗുരുവായൂർ ജയപ്രകാശ് അദ്ധ്യക്ഷനായി. ഷൺമുഖൻ തെച്ചിയിൽ, പ്രഭാകരൻ മൂത്തേടത്ത്, ദേവീദാസൻ ഗുരുവായൂർ, പാനയോഗം ഭാരവാഹികളായ ബാലൻ വാറണാട്ട്, മാധവൻ പൈക്കാട്ട്, മുരളി അകമ്പടി, പ്രീത മോഹൻ, മോഹനൻ കുന്നത്തൂർ, ശ്യാമളൻ ഗുരുവായൂർ, ഇ. ഉണ്ണിക്കൃഷ്ണൻ, കണ്ണൻ ഗുരുവായൂർ, ഹരീഷ് എടവന, കെ.രാമകൃഷ്ണൻ ഇളയത് എന്നിവർ പ്രസംഗിച്ചു.