കയ്പമംഗലം: ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികവും യാത്രഅയപ്പ് സമ്മേളനവും മുന്നൂപീടിക എലഗന്റ് ഓഡിറ്റോറിയത്തിൽ കൃഷിമന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ അദ്ധ്യക്ഷനായി. കുഫോസ് വൈസ് ചാൻസലർ ഡോ. റിജി ജോൺ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.എം അഹമ്മദ്, കെ.എസ് ജയ, ബ്ലോക്ക് പഞ്ചായത്തംഗം ആർ.കെ ബേബി, വാർഡ് മെമ്പർ സുകന്യ ടീച്ചർ, പി.ടി.എ പ്രസിഡന്റ് കെ.പി ഷാജി, പ്രിൻസിപ്പൽ ഇ.ജി സജിമോൻ എന്നിവർ സംസാരിച്ചു. സ്‌കൂളിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരായ എം.എസ് ബീന, കെ.പി സുഷമ എന്നിവർക്കാണ് യാത്രഅയപ്പ് നൽകിയത്.