malinyam
ചാലിൽ നിന്നും ഐശ്വര്യ മാലിന്യം കോരി മാറ്റുന്നു

തൊട്ടിപ്പാൾ: അഴുക്ക് ജലം കെട്ടി കിടന്ന് ഓട വൃത്തിയാക്കാൻ ഗ്രാമപഞ്ചായത്തംഗം തന്നെ മുന്നിട്ടിറങ്ങി. പറപ്പൂക്കര പഞ്ചായത്ത് അംഗം ഐശ്വര്യ അനീഷാണ് ഓട വൃത്തിയാക്കി മാതൃക കാണിച്ചത്. അഴുക്ക് ജലം കെട്ടി കിടന്ന് ഓടയിൽ നിന്നും ദുർഗന്ധം വമിച്ചപ്പോൾ നാട്ടുകാർ പരാതിയുമായി ഗ്രാമപഞ്ചായത്തംഗത്തിന്റെ അടുത്തെത്തുകയായിരുന്നു. ഓടയിൽ അഴുക്കു വെള്ളം കെട്ടിക്കിടന്നാണ് ദുർഗന്ധം വമിക്കുന്നതെന്ന് മനസിലായതോടെ കൂടുതൽ ചർച്ചക്കൊന്നും നിൽക്കാതെ ഐശ്വര്യ തന്നെ അഴുക്ക് ജലം നീക്കാൻ തയ്യാറാവുകയായിരുന്നു. സമീപത്തെ വീട്ടിൽ നിന്നും കൈക്കോട്ട് വാങ്ങി ചാലിൽ നിന്നും മാലിന്യം കോരിമാറ്റി. കുറച്ച് സമയം കാഴ്ച്ചക്കാരായി നിന്ന പരാതിക്കാർ ഐശ്വര്യക്കൊപ്പം ചേർന്ന് മാലിന്യം കോരി മാറ്റാൻ സഹായിച്ചു. ഇതോടെ അഴുക്കു വെള്ളം ഒഴുകി പോകാൻ സൗകര്യമായി. ഇതോടെ ദുർഗന്ധത്തിനും പരിഹാരമായി.