prethishedham
എറിയാട് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം

കൊടുങ്ങല്ലൂർ: ആഴക്കടൽ മത്സ്യബന്ധനത്തിന് വിദേശ കമ്പനിക്ക് അനുമതി നൽകി മത്സ്യത്തൊഴിലാളികളെ ദ്രോഹിക്കുന്ന സർക്കാരിന്റെ മത്സ്യത്തൊഴിലാളി വിരുദ്ധ സമീപനത്തിൽ പ്രതിഷേധിച്ച് എറിയാട് ഒന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ കോലം കത്തിക്കുകയും ചെയ്തു. ടി.കെ നസീർ അദ്ധ്യക്ഷനായി. മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റി അംഗം ഇ.കെ ദാസൻ യോഗം ഉദ്ഘാടനം ചെയ്തു. കെ.എ നസീർ, കെ.പി മുരളി, സി.ബി ജമാൽ, പി.എ മുഹമ്മദ്, എ.എം നാസർ തുടങ്ങിയവർ സംസാരിച്ചു.