prethishedam
ഫിഷറീസ് മന്ത്രിയുടെ കോലവുമായി യൂത്ത് കോൺഗ്രന് നേതാക്കളായ ശോഭ സുബിനും പി.എ മനാഫും അഴിയിൽ ചാടിയപ്പോൾ

കൊടുങ്ങല്ലൂർ: ആഴക്കടൽ മത്സ്യബന്ധന വിവാദവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ സമരമുറയുമായി യൂത്ത് കോൺഗ്രസ്. ഫിഷറീസ് വകുപ്പ് മന്ത്രിയുടെ കോലം യൂത്ത് കോൺഗ്രസ് അഴിമുഖത്ത് കെട്ടിത്താഴ്ത്തി.

ബോട്ടിൽ കയറ്റിയ കോലം അഴിമുഖത്തെത്തിയതോടെ സമരക്കാരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിനും യൂത്ത് കോൺഗ്രസ് കയ്പ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.എ മനാഫും കോലവുമായി അഴിയിൽ ചാടിയാണ് കെട്ടി താഴ്ത്തിയത്. നേരത്തെ ജെട്ടിയിൽ നടന്ന പ്രതിഷേധം ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം നാസർ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി. എ മനാഫ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുബിൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.കെ ഷംസുദ്ദീൻ, പി.എസ് മുജീബ് റഹ്മാൻ, ഇ. കെ അലിമുഹമ്മദ്, പി.പി ജോൺ, പി.എസ് ഷാഹിർ എന്നിവർ പ്രസംഗിച്ചു.