kavadiatam
ചെമ്പൂച്ചിറ മഹാദേവ ക്ഷേത്രത്തിൽ നടപന്തലിൽ നടന്ന കാവടിയാട്ടം

ചെമ്പൂചിറ: നിർമ്മാല്യ ദർശനം, ഗണപതിഹോമം, പ്രഭാത പൂജ, കലശാഭിഷേകം, പൂരം എഴുന്നള്ളിപ്പ് കാവടിയാട്ടം തുടങ്ങിയ ചടങ്ങുകളോടെ ചെമ്പൂച്ചിറ മഹാദേവക്ഷേത്രത്തിലെ ഉത്സവം ആഘോഷിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വൈകീട്ട് 7ന് ദീപാരാധനയോടെ ഉത്സവദിവസത്തെ ചടങ്ങുകൾ സമാപിച്ചു. ഇന്ന് വൈകീട്ട് പള്ളിവേട്ടയും ബുധനാഴ്ച്ച രാവിലെ ആറാട്ടും നടക്കും.