കയ്പമംഗലം: കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ദേശീയ വിദ്യാഭ്യാസ നയത്തിനെത്തിരെ 26 മുതൽ 28 വരെ തിരുവനന്തപുരത്ത് നടക്കുന്ന പ്രതിരോധ സംഗമം സംസ്ഥാന ട്രഷറർ ടി.വി മദനമോഹനൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ ഉപജില്ലാ പ്രസിഡന്റ് സി.പി ഷീജ അദ്ധ്യക്ഷയായി. സംസ്ഥാന സമിതിയംഗം വി. കല മുഖ്യപ്രഭാഷണം നടത്തി. മോഹൻരാജ്, കെ.എസ് സുദിൻ, ബിനോയ് ടി. മോഹൻ, പി.ബി സജീവ്, എം.ഡി ദിനകരൻ എന്നിവർ സംസാരിച്ചു.