water
മാർക്കറ്റ് റോഡിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു

ചാലക്കുടി: മാർക്കറ്റ് റോഡിൽ വീണ്ടും വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. ഒ.കെ. റോഡിന് അഭിമുഖമുള്ള ഭാഗത്താണ് ഒരാഴ്ചക്ക് ശേഷം വീണ്ടും പൈപ്പ് പൊട്ടിയത്. രണ്ടാഴ്ച മുമ്പും ഇത്തരത്തിൽ വെള്ളം പാഴായിരുന്നു. എന്നാൽ ഉടൻ ജീവനക്കാരെത്തി അറ്റകുറ്റ പണികൾ നടത്തി നേരെയാക്കിയിരുന്നു. എന്നാൽ പഴയ പൈപ്പായതിനാൽ ചെയ്ത അറ്റകറ്റ പണികളും വൃഥാവിലായി. പൊതു മരാമത്ത് വകുപ്പിന്റെ കീഴിലുള്ള പ്രസ്തുത റോഡ് ഈയിടെയാണ് നവീകരിച്ചത്.