തൃശൂർ: ചാവക്കാട് നഗരസഭാ കുടുംബശ്രീ എൻ.യു.എൽ.എം നഗരകച്ചവട സമിതിയിലേക്ക് അംഗങ്ങൾക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധപ്പെടുത്തി. നഗരസഭയിലെ തെരുവുകച്ചവടക്കാർക്കുള്ള സഹായ പദ്ധതികൾക്കായി രൂപീകരിക്കുന്ന നഗരകച്ചവടസമിതിയിലേക്ക് തെരുവുകച്ചവടക്കാരിൽ നിന്നും 9 പേരെ തിരഞ്ഞെടുക്കും. തിരഞ്ഞെടുപ്പ് 12ന് നഗരസഭാ കോൺഫറസ് ഹാളിൽ നടക്കും.
26 മുതൽ മാർച്ച് 4 വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. മാർച്ച് 5ന് സൂക്ഷ്മ പരിശോധനയും മാർച്ച് 6 വരെ പത്രിക പിൻവലിക്കുന്നതിന് അവസരവുമുണ്ട്. മാർച്ച് 12ന് രാവിലെ 11മുതൽ നഗരസഭാ കോൺഫറൻസ് ഹാളിൽ തിരഞ്ഞെടുപ്പ് നടത്തും. വോട്ടെണ്ണൽ അന്നേ ദിവസം വൈകിട്ട് 4 മുതൽ ആരംഭിക്കും. നിലവിൽ നഗരസഭയിൽ നിന്ന് തെരുവുകച്ചവട തിരിച്ചറിയൽ കാർഡ് ലഭിച്ചിട്ടുള്ളവർക്ക് മാത്രമേ തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ യോഗ്യത ഉണ്ടായിരിക്കുകയുള്ളൂ എന്ന് റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.