 
വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ഗുരുവായൂർ യൂണിറ്റ് സമ്മേളനം ഐ.എൻ.ടി.യു.സി ബ്ലോക്ക് പ്രസിഡന്റ് എം.എസ്. ശിവദാസ് ഉദ്ഘാടനം ചെയ്യുന്നു
ഗുരുവായൂർ: ജൽജീവൻ മിഷൻ നടപ്പിലാക്കുമ്പോൾ അപാകതകൾ പരിഹരിച്ച് നടപ്പിലാക്കണമെന്ന് വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ഗുരുവായൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ഉപഭോക്താക്കൾക്ക് പല മേഖലകളിലും കൃത്യമായി കുടിവെള്ളം വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്. ജൽജീവൻ മിഷൻ നടപ്പിലാക്കുമ്പോൾ കൂടുതൽ കണക്ഷനുകൾ കൊടുക്കുക വഴി ആർക്കും കുടിവെള്ളം കിട്ടാത്ത അവസ്ഥ വരാതിരിക്കാൻ കൂടുതൽ കുടിവെള്ളം ഉത്പാദിപ്പിക്കാൻ വേണ്ട പദ്ധതികൾ നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഐ.എൻ.ടി.യു.സി ഗുരുവായൂർ ബ്ലോക്ക് പ്രസിഡന്റ് എം.എസ്. ശിവദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.വി. ബിബിൻ അദ്ധ്യക്ഷത വഹിച്ചു. സംഘടനയുടെ സംസ്ഥാന സെക്രട്ടറി യു.എം. ഹാരിസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി തരാഭായ്, ജില്ലാ ട്രഷറർ ഷിന്റോ, വനിതാ ഫോറം കൺവീനർ സി.എസ്. സരിത, സാബു ആന്റണി, ടി.നിഷ എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികളായി സി.ഹെൻട്രി ബാസ്റ്റ്യൻ (പ്രസിഡന്റ്), എം.ജെ. സിജോ (വൈസ് പ്രസിഡന്റ്), ടി. നിഷ (സെക്രട്ടറി), ടി.ജെ. ജിജു (ജോയിന്റ് സെക്രട്ടറി), എം.ഐ. വിജയകുമാർ (ട്രഷറർ), മഞ്ജുഭാഷിണി (വനിതാഫോറം കൺവീനർ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. സി.പി. ബിജോയ് തെരഞ്ഞെടുപ്പിന് വരണാധികാരിയായിരുന്നു.