 
ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ യദുകൃഷ്ണൻ ഉത്സവത്തിന് കൊടിയേറ്റുന്നു.
കാഞ്ഞാണി: പാന്തോട് പഴങ്ങാപ്പറമ്പ് ശ്രീപാർത്ഥസാരഥി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പഴങ്ങാപ്പറമ്പ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്ര ആചാരങ്ങൾ മാത്രമായി ഉത്സവം നടക്കും. 22ന് കൊടയേറിയ ഉത്സവം എട്ട് ദിവസത്തെ വിവിധ ആചാരങ്ങൾക്ക് ശേഷം മാർച്ച് ഒന്നിന് ആറാട്ടോടെ സമാപിക്കും. 23ന് രാത്രി എട്ടിന് പെരുവനം ശങ്കരനാരായണന്റെ അഷ്ടപദി, 24ന് രാത്രി എട്ടിന് പഴയന്നൂർ ഗോവിന്ദൻ നായരുടെ കുറുംകുഴൽ വാദനം, 25ന് രാത്രി എട്ടിന് പെരുവനം യദു എസ്. മാരാരുടെ അഷ്ടപദി, 26ന് രാത്രി 8ന് തായമ്പക, 27ന് വൈകിട്ട് 5.30ന് തൃപ്രയാർ മഹേഷ്, ഉമേഷ് എന്നിവരുടെ അഷ്ടപദി, 6.30ന് പഞ്ചാരിമേളം, 28ന് രാത്രി 8ന് പള്ളിവേട്ട എന്നിവയോടെ ഉത്സവം സമാപിക്കും.