തൃശൂർ: കേരള സംസ്ഥാന യുവജന ക്ഷേമബോർഡ് നടൻ കലാഭവൻ മണിയുടെ സ്മരണയ്ക്കായി സംഘടിപ്പിച്ച മണിനാദം ജില്ലാതല ഓൺലൈൻ നാടൻപാട്ട് മത്സരം വിജയികളെ പ്രഖ്യാപിച്ചു.യുവ ക്ലബ് ചേറൂർ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. യുവ ക്ലബ് ആനന്ദപുരം രണ്ടാം സ്ഥാനവും യുവ ക്ലബ് കോടാലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടിയവർക്ക് യഥാക്രമം 25000,10000, 5000 രൂപ വീതം കാഷ് അവാർഡ് ലഭിക്കും.