ചാലക്കുടി: കാടുകുറ്റി പഞ്ചായത്തിൽ 206 ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് നടപടി സ്വീകരിച്ചതായി ബി.ഡി. ദേവസ്സി എം.എൽ.എ അറിയിച്ചു. മണ്ഡലം ആസ്തിവികസന ഫണ്ടിൽ നിന്നും 99 ലക്ഷം രൂപ ചെലവിൽ ബസ് സ്റ്റാൻഡ് കം ഷോപ്പിംഗ് കോംപ്ലക്‌സ് നിർമ്മിക്കുന്നതിന് ധനകാര്യ വകുപ്പിന്റെ അനുമതി ലഭിച്ചു. എം.എൽ.എ എസ്.ഡി ഫണ്ടിൽനിന്നും ഏഴ് ലക്ഷം രൂപ ചെലവിൽ കടുകുറ്റി പി.എച്ച്.സിയിൽ വിശ്രമകേന്ദ്രം നിർമ്മിക്കുന്നതിനും നടപടി സ്വീകരിച്ചു. മുഖ്യമന്ത്രിയുടെ പ്രത്യേക ഫണ്ടിൽ നിന്നും പാമ്പൂതറ റോഡ് (15ലക്ഷം ), കൈരളി വേലത്തിക്കടവ് റോഡ് (10ലക്ഷം) എന്നിവയ്ക്കും അനുമതി ലഭ്യമാക്കി. പാളയംപറമ്പ് ഗുരുതിപ്പാല പി. ഡബ്ല്യു.ഡി റോഡ് നവീകരണത്തിനായി 75 ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് അനുമതി ലഭിക്കുകയും നിർമ്മാണം ആരംഭിച്ചതായും എം.എൽ.എ പറഞ്ഞു.