തൃശൂർ: കെ.എസ്.ആർ.ടി.സി.യിൽ ഐ.എൻ.ടി.യു.സി, ബി.എം.എസ് യൂണിയനുകൾ ആഹ്വാനം ചെയ്ത പണിമുടക്കിൽ തൃശൂർ ഡിപ്പോയിലെ 19 സർവീസുകൾ മുടങ്ങി. തിങ്കളാഴ്ച രാത്രി മുതൽക്കാണ് പണിമുടക്ക് തുടങ്ങിയത്. ശമ്പളപരിഷ്‌കരണം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചും പുതിയ കമ്പനിയായ സ്വിഫ്റ്റിന്റെ വ്യവസ്ഥകളെ എതിർത്തുമാണ് സമരം. 44 സർവീസുകളുള്ള തൃശൂർ ഡിപ്പോയിലെ 25 ബസുകൾ സർവീസ് നടത്തി. മെക്കാനിക് സ്റ്റാഫ് യൂണിയനും പണിമുടക്കിൽ പങ്കുചേരുന്നുണ്ട്. സി.ഐ.ടി.യു, എ.ഐ.ടി.യു.സി സംഘടനകൾ പണിമുടക്കുന്നില്ല.