1
ഉത്രാളിക്കാവിൽ നടന്ന പറ പുറപ്പാട്.

വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തിന് മുന്നോടിയായി നടക്കുന്ന പറ പുറപ്പാട് ഉത്രാളിക്കാവിൽ ആചാരപ്രകാരം നടന്നു. വൈകീട്ട് ക്ഷേത്ര നടയിൽ നടന്ന തായമ്പകയ്ക്ക് ശേഷം കോമരം വാളും, ചിലമ്പുമായി ശ്രീകോവിലിൽ നിന്നും പുറത്തു വന്നു.

തട്ടകവാസികളായ എങ്കക്കാട്, വടക്കാഞ്ചേരി, കുമരനെല്ലൂർ എന്നീ ദേശക്കാരുടെ സാന്നിദ്ധ്യത്തിൽ കോമരം ഉറഞ്ഞു തുള്ളി. പറ പുറപ്പെടാനുള്ള അനുവാദം വാങ്ങിയ ശേഷം കോമരം പരിവാരങ്ങളുമായി മേളത്തിന്റെ അകമ്പടിയോടെ മുല്ലയ്ക്കൽ ആലിൽ ചുവട്ടിലെ ആദ്യ പറ കൈ കൊണ്ടു.

മാർച്ച് 2 വരെയുള്ള ദിവസങ്ങളിൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലും, ഉത്രാളിക്കാവിലും പറയെടുക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇക്കുറി വീടുകളിലെത്തി പറയെടുപ്പുണ്ടാവില്ല. മാർച്ച് രണ്ടിനാണ് പ്രസിദ്ധമായ ഉത്രാളിക്കാവ് പൂരം.