തൃപ്രയാർ: ആധുനിക സൗകര്യങ്ങൾ സർക്കാർ ഓഫീസുകൾക്ക് ലഭ്യമാകുമ്പോൾ ജനങ്ങൾക്ക്‌ സേവനങ്ങൾ സുതാര്യമാകുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ. തളിക്കുളം വില്ലേജ് ഓഫീസിനായി നിർമ്മിച്ച ഇരുനില കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗീത ഗോപി എം.എൽ.എ അദ്ധ്യക്ഷയായി. കളക്ടർ എസ്. ഷാനവാസ്, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി പ്രസാദ്, തളിക്കുളം പഞ്ചായത്ത് പ്രസിഡന്റ് പി.ഐ സജിത, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് റെജി പി. ജോസഫ്, ഡെപ്യൂട്ടി കളക്ടർ പി.എ പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി മുരളീധരൻ, പി.കെ അനിത എന്നിവർ സംസാരിച്ചു. 40 ലക്ഷം രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. വൈഫെ സംവിധാനവും അംഗപരിമിതർക്ക് ഓഫീസിൽ പ്രവേശിക്കാൻ റാമ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.