വടക്കാഞ്ചേരി : ഭാഗവതിക്ക് കാണിക്കയർപ്പിച്ചു ദേശക്കാർ കാവിറങ്ങി. മച്ചാട് മാമാങ്കത്തിനു സമാപനമായി. ഇന്നലെ ദേശങ്ങളിൽ നിന്ന് പൊയ്‌കുതിരകളുമായി ദേശങ്ങളിൽ നിന്ന് പുറപ്പെട്ട ദേശക്കാർ ഇന്ന് ഉച്ചയോടെ ആണ് ചടങ്ങുകൾ പൂർത്തിയാക്കി തിരിച്ചെത്തിയത്. ഇന്ന് രാവിലെ പറയെടുപ്പ് പൂർത്തിയാക്കി തിരിച്ചെത്തിയ ഭഗവതിയുടെ പ്രതിനിധിയായ ഇളയത് വടക്കേ നടയിലെ കൂത്ത് മാടത്തിനു സമീപത്ത് വച്ചു അരിയും പൂവും വർഷിച്ചു. തുടർന്ന് കിഴക്കൂട്ട് അനിയൻ മാരാരുടെ മേളം നടന്നു. മേളം കൊട്ടികലാശിചത്തോടെ ദേശക്കാർ കുതിരകളുമായി ക്ഷേത്രം വലംവച്ചു. കൊവിഡ് പ്രോട്ടോകോൾ ഉള്ളതിനാൽ കുതിരച്ചാട്ടവും ഹരിജനങ്ങളുടെ ചടങ്ങും ഉണ്ടായിരുന്നില്ല.