1
വടക്കാഞ്ചേരി ശിവക്ഷേത്രത്തിൽ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്

വടക്കാഞ്ചേരി: വടക്കാഞ്ചേരി കരുമരക്കാട് ശിവ വിഷ്ണു ക്ഷേത്രത്തിലെ ശ്രീകൃഷ്‌ണോത്സവം സമാപിച്ചു. ക്ഷേത്ര കുളത്തിൽ ഭഗവാൻ ആറാടി. ക്ഷേത്ര കുളത്തിൽ നടന്ന പ്രത്യേക പൂജകൾക്ക് ശേഷം ഭഗവാന്റെ തിടമ്പ് ആനപ്പുറത്തെ എഴുന്നെള്ളിച്ചു. ക്ഷേത്രത്തിൽ പ്രവേശിച്ച ശേഷം കാഴ്ചശീവേലിയും എഴുന്നെള്ളിപ്പും നടന്നു. കൊച്ചിൻ ദേവസ്വം ബോർഡിന്റെയും ക്ഷേത്ര ക്ഷേമസമിതിയുടെയും സംയുക്താഭിമുഖ്യത്തിലാണ് ചടങ്ങുകൾ നടന്നത്. ക്ഷേത്രം തന്ത്രി ഈക്കാട്ട് നാരായണൻ നമ്പൂതിരി, മേൽശാന്തി അതിഷ്, കീഴ്ശാന്തി നന്ദകുമാർ, ദേവസ്വം ഓഫീസർ രജനി എന്നിവർ നേതൃത്വം നൽകി.