building
ചാലക്കുടിയിൽ നിർമ്മിച്ച ഫോറസ്റ്റ് ക്വാർട്ടേഴ്സ് കോംപ്ലക്സ് കേംപ്ലക്സിന്‌റെ ഉദ്ഘാടന ചടങ്ങിൽ ബി.ഡി.ദേവസി എം.എൽ.എ ഭദ്രദീപം തെളിക്കുന്നു

ചാലക്കുടി: സംസ്ഥാനത്ത് ആയിരം ഏക്കർ സ്ഥലം വനാവരണമാക്കാൻ എൽ.ഡി.എഫ് സർക്കാരിന് സാധിച്ചുവെന്ന് വനംവകുപ്പ് മന്ത്രി കെ. രാജു. ഗവ. ഐ.ടി.ഐക്ക് സമീപം നിർമ്മിച്ച ഫോറസ്റ്റ് സ്റ്റാഫ് ക്വാർട്ടേഴ്‌സ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മറ്റു വകുപ്പുകളിലേത് പോലെ വനംവകുപ്പിന്റെ ചാലക്കുടി മണ്ഡലത്തിലെ നിരവധി വികസനങ്ങൾക്ക് ബി.ഡി. ദേവസി എം.എൽ.എ കഠിന പ്രയത്നമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

കോംപ്ലക്‌സ് പരിസരത്ത് നടന്ന യോഗത്തിൽ ബി.ഡി. ദേവസി എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ, കൗൺസിലർ റോസി ലാസർ, തൃശൂർ സെൻട്രൽ സർക്കിൾ ചീഫ് റോറസ്റ്റ് കൺസർവേറ്റർ ഖ്യാതി മാഥൂർ, അഡീഷണൽ കൺസർവേറ്റർ ഡി. ജയപ്രകാശ്, ചാലക്കുടി ഡി.എഫ്.ഒ സംബുദ്ധ മജുംദാർ, വാഴച്ചാൽ ഡി.എഫ്.ഒ എസ്.വി.വിനോദ് എന്നിവർ പ്രസംഗിച്ചു.