കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിൽ സുഭിക്ഷ കേരളം റീബിൽഡ് കേരളയുടെ ഭാഗമായി ക്ഷീരകർഷകർക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം പോഴങ്കാവ് മിൽമ സൊസൈറ്റിയിൽ നടന്നു. കാലിത്തീറ്റ വിതരണം, കാൽസ്യം പൗഡർ വിതരണം, ക്ഷീരകർഷകർക്ക് ട്രെയിനിംഗ് തുടങ്ങിയവയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് സിസി ജയ ആദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വികസനം ചെയർമാൻ കെ.എ അയൂബ്, വാർഡ് മെമ്പർ കെ.ആർ രാജേഷ്, ഡോ. സെബി, മിൽമ സൊസൈറ്റി പ്രസിഡന്റ് എം.വി സജീവ്, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ ഷാജു തുടങ്ങിയവർ സംസാരിച്ചു.