mmmm

കാഞ്ഞാണിയിലെ കർഷക തൊഴിലാളി കൂട്ടായ്മയുടെ ജൈവ പച്ചക്കറി വിളവെടുപ്പ് കെ.എസ്.കെ.ടി.യു മണലൂർ ഏരിയാ സെക്രട്ടറി പി.എ. രമേശൻ ഉദ്ഘാടനം ചെയ്യുന്നു.

കാഞ്ഞാണി: കർഷക തൊഴിലാളി കൂട്ടായ്മയിൽ ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ഉത്പാദിപ്പിച്ച വിവിധയിനം ജൈവ പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. കെ.എസ്.കെ.ടി.യു മണലൂർ ഏരിയാ സെക്രട്ടറി പി.എ രമേശൻ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺ ഗിരിജ രാമചന്ദ്രൻ അദ്ധ്യക്ഷയായി. കെ.എസ്.കെ.ടി.യു മണലൂർ വില്ലേജ് സെക്രട്ടറി ജനാർദ്ദനൻ മണ്ണുമ്മൽ, വനിതാ കൂട്ടായ്മ കോ ഓർഡിനേറ്റർ ദ്രുമ, സിജി രഘു എന്നിവർ സംസാരിച്ചു. വെണ്ട, വഴുതിന, കൊള്ളി, കൂർക്ക, എന്നിവയാണ് വിളവെടുത്തത്. ദ്രുമ ശിവദാസൻ, സിജി രഘു, ജോയ്‌സി ജോണി, അമ്പിളി ബിനു രാജ്, റീത്തഷാജൻ, ലില്ലി ഇഗ്‌നേഷ്യസ്, പ്രസന്ന സുരേന്ദ്രൻ, ടെൻസി ജോൺസൺ, ജെസ്സി റോയ്, സജിനി അനിൽ എന്നിവരാണ് ജൈവ പച്ചക്കറി കൃഷിയിൽ വിജയം കൊയ്തത്. രണ്ടു ഘട്ടങ്ങളിലായി കൂർക്ക കൃഷിയിൽ നിന്ന് 120 കിലോയാണ് വിളവെടുത്തത്.