 
കൊടുങ്ങല്ലൂരിൽ വിജയ യാത്രയുടെ ഭാഗമായി സംഘടിപ്പിച്ച വിളംബര ജാഥ ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ് ഫ്‌ളാഗ് ഒഫ് ചെയ്യുന്നു.
കൊടുങ്ങല്ലൂർ: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്ര 27ന് കൊടുങ്ങല്ലൂരിൽ എത്തിച്ചേരുന്നതിന് മുന്നോടിയായി മഹിളാ മോർച്ച കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയുടെയും യുവമോർച്ച വനിതാ വിംഗിന്റെയും നേതൃത്വത്തിൽ വാഹന വിളംബര ജാഥ നടത്തി. ബി.ജെ.പി കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ് വാഹന ജാഥ ഫ്‌ളാഗ് ഒഫ് ചെയ്തു. മഹിളാ മോർച്ചാ കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് രശ്മി ബാബു, ജനറൽ സെക്രട്ടറി ബിന്ദു അനിൽകുമാർ, യുവമോർച്ചാ കൊടുങ്ങല്ലൂർ മണ്ഡലം സെക്രട്ടറി അശ്വനി രാഹുൽ, മണ്ഡലം വനിതാ കോർഡിനേറ്റർ അനുജ സാനു എന്നിവർ നേതൃത്വം നൽകി. കിഴ്ത്തളിയിൽ നിന്നും കൊടുങ്ങല്ലൂർ വരെയാണ് വിളംബര യാത്ര സംഘടിപ്പിച്ചത്. തുടർന്ന് വടക്കേ നടയിൽ നടന്ന സമാപന സമ്മേളനത്തിൽ ബി.ജെ.പി കൊടുങ്ങല്ലൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെ.ആർ. വിദ്യാസാഗർ സംസാരിച്ചു.