ldf-

ആകെ മണ്ഡലങ്ങൾ- 13, എൽ.ഡി.എഫ് -12, യു.ഡി.എഫ് -1

എൽ.ഡി.എഫ്: ചേലക്കര, കുന്നംകുളം, ഗുരുവായൂർ, നാട്ടിക, കയ്പ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി, ഇരിങ്ങാലക്കുട, പുതുക്കാട്, ഒല്ലൂർ, തൃശൂർ, മണലൂർ

യു.ഡി.എഫ്: വടക്കാഞ്ചേരി

വടക്കാഞ്ചേരിയിൽ അനിൽ അക്കര വിജയിച്ചത് വെറും 43 വോട്ടുകൾക്കായിരുന്നു.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്

തൃശൂർ, ചാലക്കുടി, ആലത്തൂർ പാർലമെന്റ് മണ്ഡലങ്ങളിലായി കിടക്കുന്ന അസംബ്ലി നിയോജക മണ്ഡലങ്ങളിൽ നഗരപരിധിയിലെ എല്ലാ മണ്ഡലത്തിലും യു.ഡി.എഫ് മുന്നിലെത്തി. തൃശൂർ മണ്ഡലത്തിൽ എൽ.ഡി.എഫ് മൂന്നാം സ്ഥാനത്തായി. എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.

തദ്ദേശത്തിൽ വീണ്ടും ഇടത്തോട്ടായി

ജില്ലാ പഞ്ചായത്തിലെ 29 ഡിവിഷനുകളിൽ 24 എൽ.ഡി.എഫ് പിടിച്ചു. 16 ബ്‌ളോക്കുകളിൽ 13 എണ്ണം ഇടതുമുന്നണി നേടി. 86 പഞ്ചായത്തുകളിൽ 69 പഞ്ചായത്തുകളും എൽ.ഡി.എഫിനൊപ്പമാണ്. കോർപറേഷനിൽ സീറ്റ് നില തുല്യമാണെങ്കിലും കോൺഗ്രസ് വിമതന്റെ പിന്തുണയോടെ ഭരണം എൽ.ഡി.എഫിനായി. ഏഴ് നഗരസഭകളിൽ അഞ്ചെണ്ണവും എൽ.ഡി.എഫിന്റെ കൈയിലാണ്.


മേധാവിത്വം ആർക്കുമില്ല

1957 മുതലുള്ള ചരിത്രമെടുത്താൽ സ്ഥിരം സ്വഭാവം കാട്ടുന്ന മണ്ഡലങ്ങൾ കുറവാണ്. നാട്ടികയ്ക്ക് ഇടതു മനസ്സാണ്. ചാലക്കുടി, ചേലക്കര, ഗുരുവായൂർ മണ്ഡലങ്ങൾ ഒന്നര പതിറ്റാണ്ടോളമായി എൽ.ഡി.എഫിനൊപ്പമാണ്. വടക്കാഞ്ചേരി, തൃശൂർ, ഇരിങ്ങാലക്കുട, മണലൂർ മണ്ഡലങ്ങളിൽ യു.ഡി.എഫിന് സ്വാധീനമുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂരിലും ഇരിങ്ങാലക്കുടയിലും കുന്നംകുളത്തും എൽ.ഡി.എഫിന് 10,000 ൽ താഴെയാണ് ഭൂരിപക്ഷം.

ചാലക്കുടി, ഇരിങ്ങാലക്കുട, തൃശൂർ മണ്ഡലങ്ങൾ ക്രിസ്ത്യൻ സ്വാധീനം കുടുതലുള്ള മണ്ഡലങ്ങളാണ്. ജില്ലയിലാകെയുള്ള നായർ, ഈഴവ സ്വാധീനവും തീരമേഖലയിലെ ധീവര, മുസ്ലിം സ്വാധീനവും മത്സരഫലത്തിൽ നിർണ്ണായക ഘടകങ്ങളാണ്. തൃശൂർ, മണലൂർ, കൊടുങ്ങല്ലൂർ, നാട്ടിക മേഖലകളിൽ ബി.ജെ.പിക്ക് സ്വാധീനമുണ്ട്.