കൊടുങ്ങല്ലൂർ: എൻ.സി.പി ജില്ലാ കമ്മിറ്റിയുടെ ഏകാധിപത്യ നടപടിയിൽ പ്രതിഷേധിച്ച് എൻ.സി.പി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റ് വി.കെ സത്യൻ ഉൾപ്പെടെയുള്ളവർ സംഘടനയിൽ നിന്നും രാജിവച്ചു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ.എ ഷംസുദ്ദീൻ, ജില്ലാ ഭാരവാഹികളായ എം.ആർ നായർ, പി.ആർ ശക്തിധരൻ, കൊടുങ്ങല്ലൂർ മുൻസിപ്പൽ കമ്മിറ്റി ഭാരവാഹികളായ എ.എസ് വേണു, ടി.ആർ സജീവൻ, കെ.ഐ ഉണ്ണിക്കൃഷ്ണൻ, വെള്ളാങ്ങല്ലൂർ മണ്ഡലത്തിലെ എൻ.സി.പിയുടെ മുഴുവൻ ഭാരവാഹികൾ അടക്കം നൂറോളം പ്രവർത്തകരാണ് രാജിവച്ചത്. മാർച്ച് ആദ്യവാരം വിപുലമായ കൺവെൻഷൻ വിളിച്ചുകൂട്ടുവാൻ കെ.എ ഷംസുദ്ദീൻ, വി.കെ സത്യൻ, എം.ആർ നായർ, പി.ആർ ശക്തിധരൻ എന്നീ നേതാക്കളെ ചുമതലപ്പെടുത്തി.