വടക്കാഞ്ചേരി: സ്വരാജ് പാർപ്പിട പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ വടക്കാഞ്ചേരി നിയോജക മണ്ഡലത്തിൽ 250 വീടുകളുടെ നിർമ്മാണോദ്ഘാടനവും മംഗലം ' അടാട്ട് പഞ്ചായത്തിലെ ചിറ്റിലപ്പിള്ളി എന്നീ രണ്ടു സ്ഥലങ്ങളിലെ വീടുകളുടെ തറക്കല്ലിടലും രമ്യ ഹരിദാസ് എം.പി നിർവഹിച്ചു. ഗോകുലം ഫൗണ്ടേഷൻ, ബ്ലാഗ്ലൂർ കേരള സമാജം, പ്രവാസി എക്‌സ്പ്രസ് സിഗപ്പൂർ എന്നീ സംഘടനകളുടെ സഹായത്തോടെയാണ് വീടുകൾ വെച്ചു കൊടുക്കുന്നത്. അനിൽ അക്കര എം.എൽ.എ, ബാഗ്ലൂർ കേരള സമാജം ജനറൽ സെക്രട്ടറി റെജി കുമാർ, കെ.പി.സി.സി ജനറൽ സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, വടക്കാഞ്ചേരി നഗരസഭ കൗൺസിലർമാരായ കെ. അജിത്കുമാർ, എസ്.എസ്.എ ആസാദ്, ടി.വി. സണ്ണി, സിന്ധു സുബ്രഹ്മണ്യൻ എന്നിവർ പ്രസംഗിച്ചു.