 
കൊടുങ്ങല്ലർ: ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി രൂപീകൃതമായ അലീവ് ചാരിറ്റബിൾ സൊസൈറ്റി കൊടുങ്ങല്ലൂർ കോടതിയിൽ നിയമകാര്യങ്ങൾക്കായെത്തുന്ന കക്ഷികളിലെ ഭിന്നശേഷിക്കാരായവർക്കും പ്രായാധിക്യം മൂലം ബുദ്ധിമുട്ടുന്നവർക്കും വേണ്ടി വീൽചെയർ സൗകര്യം ഏർപ്പെടുത്തി.
കൊടുങ്ങല്ലൂർ ബാർ അസോസിയേഷൻ മുഖേനയാണ് വീൽചെയർ സൗകര്യം കൈമാറിയത്. അലീവ് ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് വി.എം ഷൈൻ ഉദ്ഘാടനം ചെയ്തു. അഡ്വൈസറി ബോർഡ് ചെയർമാൻ കെ.കെ കുഞ്ഞുമൊയ്തീൻ വീൽചെയർ കൈമാറി. ബാർ അസോസിയേഷനായി പ്രസിഡന്റ് അഡ്വ: അഷറഫ് സാബാൻ ഏറ്റുവാങ്ങി. അലീവ് ജനറൽ സെക്രട്ടറി കെ.എം അബ്ദുൾ ജമാൽ, ട്രഷറർ കെ.കെ സുൾഫി, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിനോയ്, വൈസ് പ്രസിഡന്റ് അഡ്വ. ജാഫർ ഖാൻ, അഡ്വ. പി.എച്ച് മഹേഷ്, ക്ലർക്ക് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.