പുതുക്കാട് താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്ററിന്റെ പ്രവർത്തന ഉദ്ഘാടനം ടി.എൻ. പ്രതാപൻ എം.പി നിർവഹിക്കുന്നു
പുതുക്കാട്: താലൂക്ക് ആശുപത്രിയിൽ വെന്റിലേറ്ററിന്റെ പ്രവർത്തന ഉദ്ഘാടനം ടി.എൻ. പ്രതാപൻ എം.പി നിർവഹിച്ചു. എം.പിയുടെ വികസന ഫണ്ടിൽ നിന്നും ടി.എൻ പ്രതാപൻ എം.പി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് വാങ്ങിയതാണ് വെന്റിലേറ്റർ. പുതുക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. ബാബുരാജ് അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡന്റ് ഷൈനി ജോജു, അംഗങ്ങളായ പോൾസൺ തെക്കുംപീടിക, സി.സി. സോമൻ, സെബി കൊടിയൻ, ഷാജു കാളിയേങ്കര, രതി ബാബു, സി.പി. സജീവൻ, ഡപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.കെ.എൻ. സതീഷ്, ആശുപതി സുപണ്ട് ഡോ. ബിനോജ് മാത്യു, ഹെൽത്ത് ഇൻസ്‌പെക്ട്ടർ സി.എൻ. വിദ്യാധരൻ എന്നിവർ പങ്കെടുത്തു.