 
കല്ലേറ്റുംകര: കല്ലേറ്റുംകര ക്ഷീരോത്പാദക സംഘത്തിലെ ക്ഷീര കർഷക സമ്പർക്ക പരിപാടി ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജു ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മിനി സുധീഷ് അദ്ധ്യക്ഷയായി. ക്ഷീര വികസന ഓഫീസർ ജൂണി ജോസ് റോഡ്റിഗ്‌സ് ക്‌ളാസുകൾ നയിച്ചു. ഡയറി ഫാം ഇൻസ്‌ട്രക്ടർ സി. നിഷ, കേരള ഫീഡ്‌സിലെ ഡോ. അനുരാജ് എന്നിവർ സംസാരിച്ചു. സംഘം പ്രസിഡന്റ് എം. ജോജു സ്വാഗതവും സെക്രട്ടറി ടി.എ. ഷിജു നന്ദിയും പറഞ്ഞു.